---
title: "ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം തട്ടി; പരിയാരം പോലീസ് കേസെടുത്തു"
english_title: "Job Fraud in Pariyaram: Man Loses Rs 2.5 Lakh for Fake Germany Job"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378086/pariyaram-job-fraud-germany-2-5-lakh"
published_at: "2026-08-12T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7beeb1bdb28_1000187504.jpg"
keywords: ["Pariyaram", "Job Fraud", "Germany Job", "KBR"]
---

# ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം തട്ടി; പരിയാരം പോലീസ് കേസെടുത്തു

> **Lead Summary:** **പരിയാരം: **ജർമനിയിലെ കരാർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു.

## Article Content

**പരിയാരം: **ജർമനിയിലെ കരാർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു.

കെ.ബി.ആർ എന്ന യു.എസ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കമ്പനിയുടെ എച്ച്.ആർ റിക്രൂട്ടർ ആയ രാഗേഷ് ചൗധരിയുടെ പേരിലാണ് കേസ്.

കടന്നപ്പള്ളി നരീക്കാംവള്ളി സ്വദേശി സി.സി. ശിവശങ്കരൻ നമ്പ്യാരുടെ മകൻ ചൈത്രം വീട്ടിലെ വി.സി. ഹരീഷ്(58) ആണ് പരാതിക്കാരൻ.

ഈ വർഷം മെയ് 19, 20 തീയതികളിലായി 2.5 ലക്ഷം രൂപ കൈപ്പറ്റിയ രാഗേഷ് ചൗധരി വിസയോ പണമോ നൽകാതെ ചതിച്ചതായാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378086/pariyaram-job-fraud-germany-2-5-lakh)