---
title: "കർക്കടക വാവ് ബലി: സംസ്ഥാനത്ത് ആയിരങ്ങൾ പിതൃതർപ്പണം നടത്തി"
english_title: "Karkidaka Vavu Bali 2026: Thousands Offer Pithru Tharpanam Across Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378100/karkidaka-vavu-bali-2026-kerala"
published_at: "2026-08-12T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0173c6ef5_1000775517.jpg"
keywords: ["Karkidaka Vavu", "Pithru Tharpanam", "Aluva Manappuram", "Thirunelli", "Shankumugham"]
---

# കർക്കടക വാവ് ബലി: സംസ്ഥാനത്ത് ആയിരങ്ങൾ പിതൃതർപ്പണം നടത്തി

> **Lead Summary:** **കണ്ണൂർ: **പിതൃക്കൾക്ക് ആദരമർപ്പിക്കുന്ന കർക്കടക വാവ് ബലി ഇന്ന് സംസ്ഥാനത്തുടനീളം ഭക്തിപൂർവ്വം ആചരിച്ചു.

## Article Content

**കണ്ണൂർ: **പിതൃക്കൾക്ക് ആദരമർപ്പിക്കുന്ന കർക്കടക വാവ് ബലി ഇന്ന് സംസ്ഥാനത്തുടനീളം ഭക്തിപൂർവ്വം ആചരിച്ചു.

കർക്കടക മാസത്തിലെ അവസാന ദിവസമായ ഇന്ന് പുലർച്ചെ മുതൽ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.

ആലുവ മനപ്പുറം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, തിരുവനന്തപുരം ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാന തിരക്ക്. 

പുലർച്ചെ മുതൽ തന്നെ ഭക്തർ പുഴയിലും കടലിലും ഇറങ്ങി പിതൃതർപ്പണം നടത്തി.

വൈകീട്ട് 3 മണി വരെയാണ് ബലിതർപ്പണം ഉണ്ടാവുക. ആലുവയിലെ പെരിയാർ നദീതീരത്ത് 40 താൽക്കാലിക ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

*ആലുവയിൽ പ്രത്യേക പൂജകൾ*  

പുലർച്ചെ മുതൽ തന്നെ ഇവിടെ തർപ്പണം ആരംഭിച്ചു. ആലുവ മഹാദേവ ക്ഷേത്രത്തിൽ രാവിലെ 5 മണിക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പിതൃപൂജ, കൂട്ട നമസ്കാരം, പശുദാനം, സായൂജ്യ പൂജ, തിലഹവനം എന്നീ ചടങ്ങുകൾ നടന്നു.

*വാവുബലിയുടെ പ്രാധാന്യം*  

പിതൃക്കളുടെ ആത്മശാന്തിക്കായി നടത്തുന്ന ചടങ്ങാണ് വാവുബലി. അന്തരിച്ച മാതാപിതാക്കൾക്കും മുൻതലമുറയ്ക്കും വേണ്ടിയാണ് ഹിന്ദു വിശ്വാസികൾ ഇന്ന് പുഴക്കരയിലും കടൽത്തീരത്തും ബലിതർപ്പണം നടത്തുന്നത്. 

വർഷാവസാനത്തെ പ്രധാന പിതൃതർപ്പണ ദിനമായതിനാൽ വിവിധ ജില്ലകളിൽ നിന്നും ഭക്തർ എത്തിയിരുന്നു. പോലീസും ദേവസ്വം ബോർഡ് അധികൃതരും സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378100/karkidaka-vavu-bali-2026-kerala)