---
title: "ടിപ്പറുകൾക്ക് ഓട്ടോമാറ്റിക് ലോഡ് കവർ നിർബന്ധം; 2027 ഏപ്രിൽ 1 മുതൽ പുതിയ നിയമം"
english_title: "Automatic Load Cover Mandatory for All Tipper Trucks in India from April 2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378112/automatic-load-cover-mandatory-tippers-2026"
published_at: "2026-08-12T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0b78abfd5_1000775684.jpg"
keywords: ["Tipper", "Load Cover", "Road Safety", "Central Government", "Transport Ministry"]
---

# ടിപ്പറുകൾക്ക് ഓട്ടോമാറ്റിക് ലോഡ് കവർ നിർബന്ധം; 2027 ഏപ്രിൽ 1 മുതൽ പുതിയ നിയമം

> **Lead Summary:** **ന്യൂഡൽഹി: **രാജ്യത്തെ എല്ലാ ടിപ്പറുകൾക്കും ഓട്ടോമാറ്റിക് ലോഡ് കവർ നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2027 ഏപ്രിൽ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി.

## Article Content

**ന്യൂഡൽഹി: **രാജ്യത്തെ എല്ലാ ടിപ്പറുകൾക്കും ഓട്ടോമാറ്റിക് ലോഡ് കവർ നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2027 ഏപ്രിൽ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി.

പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

1. *യന്ത്രവൽകൃത കവറിംഗ്:* ടിപ്പറുകളിലെ ലോഡ് കാര്യേജ് മുകളിൽ നിന്ന് പൂർണമായും അടയ്ക്കാവുന്ന ഓട്ടോമാറ്റിക് സംവിധാനം നിർബന്ധം.

2. *യാത്രക്കിടെ അടച്ചിരിക്കണം:* റോഡിലൂടെ സഞ്ചരിക്കുമ്പോൾ ലോഡ് കാര്യേജ് പൂർണമായും അടച്ചിരിക്കണം.

3. *അലേർട്ട് സംവിധാനം:* യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാൽ ഡ്രൈവർക്ക് അറിയിപ്പ് നൽകുന്ന സംവിധാനവും വേണം.

ടിപ്പറുകളിൽ നിന്നുള്ള മണ്ണ്, കല്ല്, മറ്റ് വസ്തുക്കൾ റോഡിലേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങൾ തടയുക, പൊടി പടരുന്നത് നിയന്ത്രിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

2026 ഏപ്രിൽ ഒന്നിന് ശേഷം ഓട്ടോമാറ്റിക് കവർ ഇല്ലാത്ത ടിപ്പറുകൾക്ക് നിയമനടപടി നേരിടേണ്ടിവരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378112/automatic-load-cover-mandatory-tippers-2026)