---
title: "പരിയാരം മെഡിക്കൽ കോളേജിൽ നെഫ്രോളജി വിഭാഗം കുത്തഴിഞ്ഞ നിലയിൽ; രോഗികൾ ദുരിതത്തിൽ"
english_title: "Parayaram Govt Medical College Nephrology Department in Crisis: Patients Suffer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378181/parayaram-medical-college-nephrology-crisis"
published_at: "2026-08-12T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c467c1b3fe_1000774781.jpg"
keywords: ["Parayaram Medical College", "Nephrology", "Kidney Patients", "Doctor Shortage"]
---

# പരിയാരം മെഡിക്കൽ കോളേജിൽ നെഫ്രോളജി വിഭാഗം കുത്തഴിഞ്ഞ നിലയിൽ; രോഗികൾ ദുരിതത്തിൽ

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം കുത്തഴിഞ്ഞ നിലയിൽ. വൃക്കരോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലാണ്.

## Article Content

**പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം കുത്തഴിഞ്ഞ നിലയിൽ. വൃക്കരോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലാണ്.

*ഒരൊറ്റ ഡോക്ടർ, 30 ടോക്കൺ മാത്രം*  

നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമാണ് നെഫ്രോളജി ഒ.പി പ്രവർത്തിക്കുന്നത്. മൂന്ന് മാസം മുൻപ് 3 ഡോക്ടർമാർ 150 രോഗികളെ വരെ പരിശോധിച്ചിരുന്നിടത്ത് ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്.  

ടോക്കൺ വിതരണം 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് രാവിലെ 7 മണിക്കുള്ള ടോക്കണിനായി രോഗികൾ തലേന്ന് തന്നെ ആശുപത്രിയിൽ എത്തി രാവിലെ 5 മണിക്ക് മുന്നേ ക്യൂ നിൽക്കുന്ന അവസ്ഥയാണ്.

ടോക്കൺ കിട്ടാത്തതിനാൽ കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് വരുന്ന നിരവധി രോഗികൾ ഡോക്ടറെ കാണാതെ ചികിത്സ നിഷേധിക്കപ്പെട്ട് മടങ്ങുകയാണ്.

*മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ*  

ഇടത് സർക്കാർ ഭരണകാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന വിഭാഗമായിരുന്നു ഇത്. വൃക്ക മാറ്റിവെക്കൽ യൂണിറ്റിന് അനുമതി ലഭിച്ചിരുന്നു. ട്രാൻസ്‌പ്ലന്റേഷൻ ഐ.സി.യു, പ്രത്യേക സജ്ജീകരണങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്ററുകൾ ആറാം നിലയിൽ സജ്ജമാക്കിയിരുന്നു. കെസോട്ടോയുടെ ലൈസൻസും മെഡിക്കൽ കോളേജിന് ലഭിച്ചിരുന്നു.  

അടുത്ത ബന്ധുക്കളായ വൃക്ക ദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുങ്ങുന്നതിനിടെയാണ് ഭരണമാറ്റം സംഭവിച്ചത്.

*ഡോക്ടർമാരുടെ കുറവ്*  

നിലവിൽ വിഭാഗം എച്ച്.ഒ.ഡി ലീവിലാണ്. മറ്റൊരു ഡോക്ടർ ലോങ്ങ് ലീവിൽ തുടർപഠനത്തിനായി വിദേശത്തും. ഇവർക്ക് പകരം ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല.

എത്രയും പെട്ടെന്ന് ഡോക്ടർമാരെ നിയമിച്ച് വൃക്കരോഗ വിഭാഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് രോഗികളുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378181/parayaram-medical-college-nephrology-crisis)