---
title: "മുഴുവൻ ഫാം തൊഴിലാളികൾക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ വേണം; AITUC ജില്ലാ സമ്മേളനം"
english_title: "AITUC Demands Statutory Pension for Farm Workers in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378213/aituc-taliparamba-farm-workers-pension-demand"
published_at: "2026-08-12T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c75b332e42_1000776928.jpg"
keywords: ["AITUC", "Farm Workers", "Statutory Pension", "Taliparamba"]
---

# മുഴുവൻ ഫാം തൊഴിലാളികൾക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ വേണം; AITUC ജില്ലാ സമ്മേളനം

> **Lead Summary:** **തളിപ്പറമ്പ്: **മുഴുവൻ അഗ്രികൾച്ചർ ഫാം തൊഴിലാളികൾക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ ഏർപ്പെടുത്തണമെന്നും കാഷ്വൽ തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണ കുടിശിക എത്രയും വേഗം നൽകണമെന്നും കേരള അഗ്രികൾച്ചർ ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **മുഴുവൻ അഗ്രികൾച്ചർ ഫാം തൊഴിലാളികൾക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ ഏർപ്പെടുത്തണമെന്നും കാഷ്വൽ തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണ കുടിശിക എത്രയും വേഗം നൽകണമെന്നും കേരള അഗ്രികൾച്ചർ ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് എ.കെ. പൊതുവാൾ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.വി. ശശി ഉദ്ഘാടനം ചെയ്തു. വേലിക്കാത്ത് രാഘവൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ഫാം തൊഴിലാളികളുടെ ക്ഷേമത്തിനായി ശക്തമായ നടപടികൾ വേണമെന്ന് പ്രമേയം പാസാക്കി. കുടിശികയായ ശമ്പള പരിഷ്ക്കരണ തുക ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി. ഗോപിനാഥ്, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ടി.വി. നാരായണൻ, AITUC തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി. ഗംഗാധരൻ, കെ. ഷാജി എന്നിവർ പ്രസംഗിച്ചു.  

ടി. പത്മനാഭൻ സ്വാഗതവും കെ.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.സമ്മേളനത്തിൽ ഫാമിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പും നൽകി.

*പുതിയ ഭാരവാഹികൾ:  

*പ്രസിഡണ്ട്:* വേലിക്കാത്ത് രാഘവൻ  

*വൈസ് പ്രസിഡണ്ട്:* ഷീജ കാങ്കോൽ  

*സെക്രട്ടറി:* കെ. ഷാജി  

*ജോ. സെക്രട്ടറി:* ഷീജ പാലയാട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378213/aituc-taliparamba-farm-workers-pension-demand)