---
title: "വിവാഹം നിശ്ചയിച്ച യുവതിക്ക് പിന്നാലെ കണ്ണൂർ സ്വദേശിയായ യുവാവും ജീവനൊടുക്കി,"
english_title: "Engaged Couple Dies by Suicide in Kerala and Karnataka"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378216/kannur-kasaragod-engaged-couple-suicide"
published_at: "2026-08-12T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c7d490126d_1000777054.jpg"
keywords: ["Suicide", "Kasaragod", "Engaged Couple", "Mental Health"]
---

# വിവാഹം നിശ്ചയിച്ച യുവതിക്ക് പിന്നാലെ കണ്ണൂർ സ്വദേശിയായ യുവാവും ജീവനൊടുക്കി,

> **Lead Summary:** കാസർകോട്: വിവാഹം നിശ്ചയിച്ചിരുന്ന യുവതിയും യുവാവും ജീവനൊടുക്കി. 

## Article Content

കാസർകോട്: വിവാഹം നിശ്ചയിച്ചിരുന്ന യുവതിയും യുവാവും ജീവനൊടുക്കി. 

കാസർകോട് പൂച്ചക്കാട് സ്വദേശി പി. അനുശ്രീ(25)യെ ആദ്യം കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകളായ അനുശ്രീ കർണാടക ഹുൻസൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.

തുടർന്ന് പ്രതിശ്രുത വരൻ കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയും മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ.

ഡിസംബർ 26 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം.

അനുശ്രീയുടെ മരണത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അമലിന്റെ മരണത്തിലും ബന്ധപ്പെട്ട പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378216/kannur-kasaragod-engaged-couple-suicide)