---
title: "തളിപ്പറമ്പിൽ ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു"
english_title: "Young Man Dies After Electric Post Falls in Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378454/electric-post-falls-thaliparamba-youth-dies"
published_at: "2026-08-14T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ea23be07f0_1000780414.jpg"
keywords: ["Thaliparamba", "Accident", "Electric Post"]
---

# തളിപ്പറമ്പിൽ ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **റോഡരികിൽ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു.

## Article Content

**തളിപ്പറമ്പ്: **റോഡരികിൽ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു.

കണ്ണൂർ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിലെ കെ. അജീഷ് (39) ആണ് മരിച്ചത്. ഇലക്ട്രീഷ്യനാണ്.

ആഗസ്റ്റ് 13 ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അജീഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പി. ചന്ദ്രൻ - കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്.  സഹോദരങ്ങൾ: ചന്ദ്രിക, സുഷമ - കോട്ടക്കടവ്.

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ഇന്ന് ആഗസ്റ്റ് 14 വ്യാഴ്ച ഉച്ചയ്ക്ക് 12.30 ന് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378454/electric-post-falls-thaliparamba-youth-dies)