---
title: "ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Nurse Found Dead in Thalassery Hostel Room"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378456/nurse-found-dead-thalassery-hostel-alina-sabu"
published_at: "2026-08-14T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ea32a11deb_1000780429.jpg"
keywords: ["Thalassery", "Nurse", "Hostel", "Death"]
---

# ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

**കണ്ണൂർ: **തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് മരിച്ചത്. തലശ്ശേരി ടെമ്പിൾഗേറ്റിലെ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ 5 വർഷമായി ഈ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.

വ്യാഴാഴ്ച രാത്രി മുറിയിൽ നിന്ന് പ്രതികരണമില്ലാതായതോടെ സുഹൃത്തുക്കൾ പലതവണ വിളിച്ചു. വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. 

മുറിയിൽ നിന്ന് മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന കുറിപ്പും കണ്ടെടുത്തു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തലശ്ശേരിയിൽ 4 വർഷത്തെ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരു വർഷമായി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.സംഭവത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378456/nurse-found-dead-thalassery-hostel-alina-sabu)