---
title: "സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്‌ഐമാർക്ക്; 64 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തുടരും"
english_title: "Kerala Police Station Reform: SIs to Take Charge From Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378476/kerala-police-station-reform-si-charge-my-police-station"
published_at: "2026-08-14T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ebd123920a_1000780716.jpg"
keywords: ["Kerala Police", "Police Reform", "SI", "SHO", "My Police Station"]
---

# സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്‌ഐമാർക്ക്; 64 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തുടരും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. ഇന്ന് മുതൽ മിക്ക പൊലീസ് സ്റ്റേഷനുകളുടെയും ഭരണം എസ്‌ഐമാർ ഏറ്റെടുക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. ഇന്ന് മുതൽ മിക്ക പൊലീസ് സ്റ്റേഷനുകളുടെയും ഭരണം എസ്‌ഐമാർ ഏറ്റെടുക്കും.

വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്‌എച്ച്‌ഒമാരായി തുടരുക.

പൊലീസിനെ ജനകീയമാക്കാനുള്ള 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.

കേരള പൊലീസ് സംവിധാനത്തിലെ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കർമ്മ പദ്ധതിക്ക് സർക്കാർ നേതൃത്വം നൽകുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു പൊലീസ് പരിഷ്കരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378476/kerala-police-station-reform-si-charge-my-police-station)