---
title: "സ്വാതന്ത്ര്യ ദിന പരേഡ്: കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് 18 പ്ലറ്റൂണുകൾ അണിനിരക്കും"
english_title: "Independence Day Parade Kannur Collectorate Ground 2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378481/independence-day-parade-kannur-collectorate-2026"
published_at: "2026-08-14T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ec44bbd0f3_1000780800.png"
keywords: ["Independence Day", "Kannur Parade", "Collectorate", "15 August"]
---

# സ്വാതന്ത്ര്യ ദിന പരേഡ്: കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് 18 പ്ലറ്റൂണുകൾ അണിനിരക്കും

> **Lead Summary:** **കണ്ണൂർ: **സ്വാതന്ത്ര്യ ദിനാഘോഷ പരേഡിന്റെ ഒരുക്കങ്ങൾ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് പൂർത്തിയായി. 

## Article Content

**കണ്ണൂർ: **സ്വാതന്ത്ര്യ ദിനാഘോഷ പരേഡിന്റെ ഒരുക്കങ്ങൾ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് പൂർത്തിയായി. 

ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ നടക്കുന്ന പരേഡ് പൊതുജനങ്ങൾക്ക് നേരിട്ട് വീക്ഷിക്കാം.

പരേഡിൽ ആകെ 18 പ്ലറ്റൂണുകളാണ് അണിനിരക്കുക. 

- പോലീസ്: 4  

- എക്സൈസ്: 1  

- വനം വകുപ്പ്: 1  

- എൻ.സി.സി: 3  

- സ്കൗട്ട് ആൻഡ് ഗൈഡ്സ്: 4  

- എസ്.പി.സി: 3  

- ജൂനിയർ റെഡ് ക്രോസ്: 2  

ആർമി സ്കൂളിന്റെയും കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന്റെയും ബാൻഡ് സെറ്റും റിഹേഴ്സലിലും പരേഡിലും പങ്കെടുക്കും.

പരേഡിൽ പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യം ആർ.ടി.ഒ ഏർപ്പെടുത്തും. ഇതിനായി സ്കൂൾ ബസുകൾ ഉപയോഗിക്കും. കേഡറ്റുകൾക്ക് ഡി.ഡി.ഇ ആവശ്യപ്പെടുന്ന മുറയ്ക്ക് യാത്രാ സൗകര്യവും കൺസഷനും ലഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378481/independence-day-parade-kannur-collectorate-2026)