---
title: "സ്കൂൾ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം: 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസ്"
english_title: "Case Filed Against 15 Students for Assaulting Girl in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378508/kannur-thottada-school-students-assault-case"
published_at: "2026-08-14T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7edee217f92_1000781109.jpg"
keywords: ["Thottada School", "Student Assault", "Edakkad Police"]
---

# സ്കൂൾ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം: 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസ്

> **Lead Summary:** **കണ്ണൂർ: **വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു.

തോട്ടട ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയായ കോയ്യോട് പൂക്കൻ മാവ് സ്വദേശിനിയുടെ പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 4 മണിക്ക് സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരിയെ കാല് കൊണ്ട് തള്ളിയിടുകയും കൈ കൊണ്ട് ഇടിക്കുകയും മുഖത്ത് മാന്തുകയും ചെയ്ത് പരിക്കേൽപ്പിച്ചെന്നാണ് പരാതി. 

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378508/kannur-thottada-school-students-assault-case)