---
title: "കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: റിട്ട. ജീവനക്കാരനെതിരെ പോക്സോ കേസ്"
english_title: "POCSO Case Filed in Kannur Against Retired Employee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378519/kannur-pocso-case-retired-employee-arrest"
published_at: "2026-08-14T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eea80796d7_1000771481.jpg"
keywords: ["POCSO", "Police Case", "Child Safety"]
---

# കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: റിട്ട. ജീവനക്കാരനെതിരെ പോക്സോ കേസ്

> **Lead Summary:** **കണ്ണൂർ: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ റിട്ട. ജീവനക്കാരനെതിരെ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

## Article Content

**കണ്ണൂർ: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ റിട്ട. ജീവനക്കാരനെതിരെ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സുകാരിയുടെ പരാതിയിലാണ് ചാലാട് സ്വദേശിയായ 60കാരനെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം ഒരു ദിവസം പകൽ സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് കുട്ടി സംഭവം സ്കൂളിലും വീട്ടിലും അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378519/kannur-pocso-case-retired-employee-arrest)