---
title: "കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് സി.പി.ഐ.എം മാർച്ച് സംഘടിപ്പിച്ചു "
english_title: "CPIM March to Kannur Government Medical College Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378550/cpim-march-kannur-government-medical-college-pariyaram"
published_at: "2026-08-14T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f0c589b83a_1000781621.jpg"
keywords: ["CPIM", "Kannur Medical College", "Pariyaram", "March", "KK Ragesh"]
---

# കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് സി.പി.ഐ.എം മാർച്ച് സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് സി.പി.ഐ.എം മാർച്ച് നടത്തി. പരിയാരം ടൗണിൽ നിന്ന് കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്കായിരുന്നു മാർച്ച്.

## Article Content

**പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് സി.പി.ഐ.എം മാർച്ച് നടത്തി. പരിയാരം ടൗണിൽ നിന്ന് കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്കായിരുന്നു മാർച്ച്.

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ് അധ്യക്ഷനായി. മാടായി ഏരിയാ സെക്രട്ടറി എം ശ്രീധരൻ സ്വാഗതം പറഞ്ഞു.

ഒ.പി.യിൽ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, ഭരണ വിലാസം സംഘടനകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക, മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്തുക, അന്യായമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പദ്മനാഭൻ, പി.കെ ശ്യാമള, സി.എം കൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378550/cpim-march-kannur-government-medical-college-pariyaram)