---
title: "മാടായിപ്പാറയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്തതായി പരാതി"
english_title: "Online Journalist Attacked in Madayippara, Case Registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378602/madayippara-online-journalist-attacked-case-registered"
published_at: "2026-08-15T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff04a30b25_1000178397.jpg"
keywords: ["Madayippara", "Journalist Attack", "Payyannur", "Police Case"]
---

# മാടായിപ്പാറയിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്തതായി പരാതി

> **Lead Summary:** **പഴയങ്ങാടി:** മാടായിപ്പാറയിൽ റോഡിൽ കല്ലും മണ്ണും ഇട്ട് തടസം സൃഷ്ടിച്ചത് ചിത്രീകരിക്കുകയായിരുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകനെ മൂന്ന് പേർ കൈയേറ്റം ചെയ്തതായി പരാതി.

## Article Content

**പഴയങ്ങാടി:** മാടായിപ്പാറയിൽ റോഡിൽ കല്ലും മണ്ണും ഇട്ട് തടസം സൃഷ്ടിച്ചത് ചിത്രീകരിക്കുകയായിരുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകനെ മൂന്ന് പേർ കൈയേറ്റം ചെയ്തതായി പരാതി.

വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. എം. മനോഹരൻ എന്ന മനോഹരൻ വെങ്ങരയാണ് പരാതിക്കാരൻ.

മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ കെ.പി. ചന്ദ്രാംഗദൻ, ഗണേശൻ, രാജൂട്ടി എന്നിവർ ചേർന്ന് കഴുത്തിന് കുത്തിപ്പിടിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ അസഭ്യം പറയുകയും വധഭീഷണി ഉയർത്തുകയും ചെയ്തതായും മനോഹരൻ ആരോപിച്ചു.പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378602/madayippara-online-journalist-attacked-case-registered)