---
title: "പരിയാരത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Youth Congress Independence Day Celebration Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378667/pariyaram-youth-congress-independence-day-celebration"
published_at: "2026-08-15T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8033c28f382_1000783739.jpg"
keywords: ["Pariyaram", "Youth Congress", "Independence Day", "Congress"]
---

# പരിയാരത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം: **80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരാഗ് കെ.വി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സജീവൻ പി.വി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ രാമചന്ദ്രൻ പി.വി, ജനാർദ്ദനൻ എ.ടി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജിൻ വണ്ണരാത്ത്, അബു താഹിർ പി.സി, ഷിബിൻ മുടിക്കാനം, ശരത്ത് പി, ഗായത്രി സജിൻ, രാജൻ എം.വി, കുഞ്ഞപ്പൻ പരിയാരം, പവിത്രൻ കെ, വിനോദ് ഏബേറ്റ്, വിജീഷ് എം, ആകാശ് കെ.വി, അശ്വന്ത് കെ.വി, റിതുജിത്ത് കെ, അജ്നാസ്, അഷിൻ മുടിക്കാനം, ഇജോ റേഷിൻ ജോസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378667/pariyaram-youth-congress-independence-day-celebration)