---
title: "സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി മലപ്പട്ടം മുനമ്പ് കൂട്ടായ്മ, പ്രദേശവാസികൾക്ക് പായസവും പച്ചക്കറി കിറ്റും വിതരണം ചെയ്തു"
english_title: "Malappattam Munamp Collective Independence Day Vegetable Kit Payasam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378709/malappattam-munamp-collective-independence-day-vegetable-kit-payasam"
published_at: "2026-08-15T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a807ca63eed7_1000784460.jpg"
keywords: ["Malappattam", "Munamp", "Independence Day", "Vegetable Kit", "Community"]
---

# സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി മലപ്പട്ടം മുനമ്പ് കൂട്ടായ്മ, പ്രദേശവാസികൾക്ക് പായസവും പച്ചക്കറി കിറ്റും വിതരണം ചെയ്തു

> **Lead Summary:** **മലപ്പട്ടം: **രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മലപ്പട്ടം മുനമ്പ് കൂട്ടായ്മ വേറിട്ട മാതൃകാപരമായ പ്രവർത്തനവുമായി രംഗത്തെത്തി.

## Article Content

**മലപ്പട്ടം: **രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മലപ്പട്ടം മുനമ്പ് കൂട്ടായ്മ വേറിട്ട മാതൃകാപരമായ പ്രവർത്തനവുമായി രംഗത്തെത്തി.

പ്രദേശവാസികൾക്കായി പച്ചക്കറി കിറ്റും പായസവും വിതരണം ചെയ്താണ് ദിനം ആചരിച്ചത്.

മുനമ്പ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് അശോകൻ ദേശീയപതാക ഉയർത്തി. എം.വി. അബ്ദുള്ള സ്വാഗതവും സി.പി. അരവിന്ദൻ അധ്യക്ഷതയും വഹിച്ചു.

ചടങ്ങിന് ശേഷം രാവിലെ 11 മുതൽ മുനമ്പ് പാർക്കിലെത്തിയ എല്ലാവർക്കും പായസം വിതരണം ചെയ്തു. അതോടൊപ്പം പ്രദേശവാസികൾക്കായി പച്ചക്കറി കിറ്റ് വിതരണവും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തെ സാമൂഹിക സേവനവുമായി കൂട്ടിയിണക്കിയ മുനമ്പ് കൂട്ടായ്മയുടെ പ്രവർത്തനം പ്രദേശവാസികളുടെ പ്രശംസയും നേടി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378709/malappattam-munamp-collective-independence-day-vegetable-kit-payasam)