---
title: "'വർണ്ണോദയം 2030' പട്ടുവം പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു"
english_title: "Varnodayam 2030 Pattuvam Panchayat Organizing Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378758/varnodayam-2030-pattuvam-panchayat-committee"
published_at: "2026-08-16T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a814bd1cafc2_1000785524.jpg"
keywords: ["Varnodayam 2030", "Pattuvam", "Taliparamba", "Cleanliness"]
---

# 'വർണ്ണോദയം 2030' പട്ടുവം പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 'വർണ്ണോദയം 2030' സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ ക്യാമ്പയിന്റെ ഭാഗമായി പട്ടുവം ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 'വർണ്ണോദയം 2030' സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ ക്യാമ്പയിന്റെ ഭാഗമായി പട്ടുവം ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

മുറിയാത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. 

പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വർണ്ണ അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷൻ തളിപ്പറമ്പ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ എം. സുജന 'വർണ്ണോദയം 2030' പദ്ധതി വിശദീകരിച്ചു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദാമോദരൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ. ബിന്ദു, സെക്രട്ടറി സി.സി. ശ്രീജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. 

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. സുരേഷ് സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികൾ:   ചെയർമാൻ: പി.കെ. ദിവാകരൻ , കൺവീനർ: സി.സി. ശ്രീജിത്ത് കുമാർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378758/varnodayam-2030-pattuvam-panchayat-committee)