---
title: "കാണാതായ ശിവസൂര്യയെ കണ്ടെത്താൻ അടിയന്തര നടപടി വേണം: ബാലാവകാശ കമ്മീഷൻ"
english_title: "Missing Plus Two Student Sivasurya Chokli Child Rights Commission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378794/chokli-missing-student-sivasurya-child-rights-commission"
published_at: "2026-08-16T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8190458f476_1000786924.jpg"
keywords: ["Chokli", "Sivasurya", "Missing Student", "Child Rights Commission"]
---

# കാണാതായ ശിവസൂര്യയെ കണ്ടെത്താൻ അടിയന്തര നടപടി വേണം: ബാലാവകാശ കമ്മീഷൻ

> **Lead Summary:** ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കണ്ടെത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നിർദ്ദേശം നൽകി.

## Article Content

ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കണ്ടെത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നിർദ്ദേശം നൽകി.

ഒരാഴ്ച മുമ്പാണ് ശിവസൂര്യയെ കാണാതായത്. ചൊക്ലി പോലീസ് സ്റ്റേഷൻ സന്ദർശിച്ച ചെയർപേഴ്സൺ ചൊക്ലി എസ്.എച്ച്.ഒയുമായും തലശ്ശേരി എ.എസ്.പിയുമായും വിഷയം ചർച്ച ചെയ്തു. അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് ശിവസൂര്യയുടെ വീടും കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കുടുംബത്തിന് ആശ്വാസം നൽകുകയും പോലീസുമായി നിരന്തരം ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378794/chokli-missing-student-sivasurya-child-rights-commission)