---
title: "BDYK കണ്ണൂർ സോണലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ രക്തദാനവും ധീര സൈനികന് ആദരവും സംഘടിപ്പിച്ചു "
english_title: "BDYK Kannur Zonal Independence Day 2026 Blood Donation Tribute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378871/bdyk-kannur-zonal-independence-day-2026"
published_at: "2026-08-17T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82900a208eb_1000787623.jpg"
keywords: ["BDYK", "Independence Day", "Blood Donation", "Veteran Honor"]
---

# BDYK കണ്ണൂർ സോണലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ രക്തദാനവും ധീര സൈനികന് ആദരവും സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ: **രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം BDYK കണ്ണൂർ സോണലിന്റെ നേതൃത്വത്തിൽ സേവന-സാമൂഹിക പ്രവർത്തനങ്ങളോടെ ആചരിച്ചു.

## Article Content

**കണ്ണൂർ: **രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം BDYK കണ്ണൂർ സോണലിന്റെ നേതൃത്വത്തിൽ സേവന-സാമൂഹിക പ്രവർത്തനങ്ങളോടെ ആചരിച്ചു.

രാവിലെ സംസ്ഥാന സെക്രട്ടറി ശ്രീ. മുസമ്മിൽ പതാക ഉയർത്തി. തുടർന്ന് സംസ്ഥാന കമ്മിറ്റി, സോണൽ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മധുരപലഹാര വിതരണം നടത്തി. പരിസര ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തു.

> AKG ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 21 പേർ രക്തം നൽകി. "മറ്റൊരാളുടെ ജീവന് പ്രതീക്ഷയാകുക" എന്ന സന്ദേശം ഉയർത്തിയാണ് രക്തദാനം സംഘടിപ്പിച്ചത്.

വൈകുന്നേരം സ്നേഹാദരവ് ചടങ്ങ് നടന്നു. 1962, 1965, 1971 എന്നീ യുദ്ധങ്ങളിൽ പങ്കെടുത്ത് രാജ്യസേവനം നടത്തിയ മുൻ ഹവിൽദാർ ശ്രീ. പൊന്നെങ്കണ്ടി ബാലകൃഷ്ണൻ സാർ (കുറുവ) ആദരിക്കപ്പെട്ടു.

BDYK സംസ്ഥാന കമ്മിറ്റി അംഗം തൻസീർ ഹാഷിം പൊന്നാട അണിയിച്ചു. BDYK കണ്ണൂർ സോണൽ പ്രസിഡന്റ് ഫൈസൽ വാഴയിൽ, വാർഡ് കൗൺസിലർ മിത്രൻ, റിട്ട. SI ഹാരിസ് വാഴയിൽ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. 

സോണൽ സെക്രട്ടറി ഫാസില വി.വി. ആദരപത്രം വായിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. മുസമ്മിൽ ആദരപത്രം കൈമാറി.

> "ധീരരെ ആദരിക്കുക, ജീവന് വേണ്ടി രക്തം നൽകുക, സമൂഹത്തിനായി കൈകോർക്കുക" - ഇതാണ് BDYK കണ്ണൂർ സോണലിന്റെ ഈ വർഷത്തെ സ്വാതന്ത്ര്യദിന സന്ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378871/bdyk-kannur-zonal-independence-day-2026)