---
title: "മംഗരയിൽ ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mangoori Lorry Driver Sajeeesh Death Kannur Suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378874/mangara-lorry-driver-sajeesh-death-kannur,"
published_at: "2026-08-17T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a829520b0930_1000788276.jpg"
keywords: ["Mazhur", "Mangara", "Death", "Lorry Driver"]
---

# മംഗരയിൽ ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്:** മഴൂർ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്:** മഴൂർ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മഴൂർ പൂഞ്ഞേൻ വീട്ടിൽ വിജയൻ - സാവിത്രി ദമ്പതികളുടെ മകൻ സജീഷ് (40) ആണ് മരിച്ചത്.

ഓഗസ്റ്റ് 16 ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് മംഗരയിലെ വാടകവീടിന്റെ അടുക്കളയോട് ചേർന്ന റൂമിലെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ച് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മദ്യപാനം മൂലമുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യ: സൗമ്യ (മംഗര) . മക്കൾ: ഷാരോൺ, അശ്വന്തിക . സഹോദരങ്ങൾ: ശ്രീജിത്ത്, സജിനി.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഓഗസ്റ്റ് 17 ഉച്ചയ്ക്ക് 1 മണിക്ക് മൃതദേഹം മഴൂരിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378874/mangara-lorry-driver-sajeesh-death-kannur,)