---
title: "തളിപ്പറമ്പിൻ്റെ മണ്ണിൽ പുതുവസന്തം തീർത്ത് എം എസ് എഫ് മുനിസിപ്പൽ കമ്മിറ്റി സിന്ദാബാദ് ശാഖാ ശാക്തീകരണ ക്യാമ്പയിന് മുക്കോലയിൽ തുടക്കം"
english_title: "MSF Taliparamba Sindabad Campaign Launch Mukkola"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378883/msf-taliparamba-sindabad-campaign-mukkola-launch"
published_at: "2026-08-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82a0ea3d513_1000788446.jpg"
keywords: ["MSF", "Taliparamba", "Sindabad Campaign", "Youth League"]
---

# തളിപ്പറമ്പിൻ്റെ മണ്ണിൽ പുതുവസന്തം തീർത്ത് എം എസ് എഫ് മുനിസിപ്പൽ കമ്മിറ്റി സിന്ദാബാദ് ശാഖാ ശാക്തീകരണ ക്യാമ്പയിന് മുക്കോലയിൽ തുടക്കം

> **Lead Summary:** > **തളിപ്പറമ്പ്: **തളിപ്പറമ്പിൻ്റെ മണ്ണിൽ പുതുവസന്തം തീർത്ത് MSF മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "സിന്ദാബാദ്" ശാഖാ ശാക്തീകരണ ക്യാമ്പയിന് മുക്കോലയിൽ ആവേശകരമായ തുടക്കം.

## Article Content

> **തളിപ്പറമ്പ്: **തളിപ്പറമ്പിൻ്റെ മണ്ണിൽ പുതുവസന്തം തീർത്ത് MSF മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "സിന്ദാബാദ്" ശാഖാ ശാക്തീകരണ ക്യാമ്പയിന് മുക്കോലയിൽ ആവേശകരമായ തുടക്കം.

മുക്കോല ശാഖയിൽ നടന്ന പരിപാടിയിൽ MSF മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് മുഫീദ് കെ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ല യൂത്ത് ലീഗ് സെക്രട്ടറി എൻ.എ. സിദ്ധിഖ് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. MSF ജില്ല സെക്രട്ടറി സഫ്‌വാൻ കുറ്റിക്കോൽ മുഖ്യാതിഥിയായി പങ്കെടുത്തു.

തളിപ്പറമ്പ് മണ്ഡലം MSF സെക്രട്ടറി ഫായിസ് കെ.വി വിഷയാവതരണം നടത്തി.

മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ, മുക്കോല ശാഖാ മുസ്‌ലിം ലീഗ് വാർഡ് സെക്രട്ടറി ശബീർ, മുഹമ്മദ് കുപ്പം, ഉമ്മർ കെ.വി, ആദിൽ പി.എ എന്നിവർ സംസാരിച്ചു.

മുനിസിപ്പൽ MSF ജനറൽ സെക്രട്ടറി അഷ്‌കർ കായക്കൂൽ സ്വാഗതവും ജിനാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378883/msf-taliparamba-sindabad-campaign-mukkola-launch)