---
title: "ചെങ്ങളായിയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം; പരിശോധനയിൽ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല, വരും ദിവസങ്ങളിലും പരിശോധന തുടരും, വേണ്ട ജാഗ്രത നിർദ്ദേശങ്ങൾ നൽകി"
english_title: "Chengalayi Leopard Rumor Forest Department Inspection Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378885/chengalayi-leopard-rumor-no-evidence-forest-department"
published_at: "2026-08-17T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82a1d40c1ef_1000788224.jpg"
keywords: ["Chengalayi", "Leopard", "Forest Department", "Wildlife"]
---

# ചെങ്ങളായിയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹം; പരിശോധനയിൽ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല, വരും ദിവസങ്ങളിലും പരിശോധന തുടരും, വേണ്ട ജാഗ്രത നിർദ്ദേശങ്ങൾ നൽകി

> **Lead Summary:** *ചെങ്ങളായി:* ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.

## Article Content

*ചെങ്ങളായി:* ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വ്യാപക പരിശോധനയും നിരീക്ഷണവും നടത്തിയത്.

ജൂലൈ 22ന് ചുഴലി, കുളത്തൂർ വാർഡുകളിൽ വീടിന് സമീപം കെട്ടിയിട്ടിരുന്ന 4 മാസം പ്രായമുള്ള പശുക്കിടാവിനെ വന്യജീവി പിടികൂടാൻ ശ്രമിച്ച സംഭവത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. അന്ന് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഫൂട്ട് പട്രോളിങ്, ഡ്രോൺ പരിശോധന എന്നിവ നടത്തി. പ്രദേശത്ത് 2 ക്യാമറകളും സ്ഥാപിച്ചു.

എന്നാൽ തുടർന്നുള്ള 2 ആഴ്ചത്തെ പരിശോധനയിലും ക്യാമറ ദൃശ്യങ്ങളിലും പുലിയുടെയോ സമാന ജീവിയുടെയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല. 

ആഗസ്റ്റ് 11ന് ചുഴലി ഭാഗത്ത് പുലിയുടേതിന് സമാനമായ ഒരു കാൽപ്പാട് മാത്രമാണ് പിന്നീട് ലഭിച്ചത്. ഡ്രോൺ പരിശോധനയും പട്രോളിങ്ങും തുടർന്നെങ്കിലും വ്യക്തമായ തെളിവുകൾ കിട്ടിയില്ല.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്തതിനാൽ NTCA പ്രോട്ടോകോൾ പ്രകാരം കൂട് സ്ഥാപിക്കുന്ന നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378885/chengalayi-leopard-rumor-no-evidence-forest-department)