---
title: "പയ്യന്നൂർ കൂക്കാനത്ത് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി"
english_title: "Payyannur Karivellur Petrol Attack Woman Mother In Law Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378897/payyannur-karivellur-petrol-attack-family-quarrel"
published_at: "2026-08-17T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82b041c10d2_1000788682.jpg"
keywords: ["Payyannur", "Karivellur", "Domestic Violence", "Attack"]
---

# പയ്യന്നൂർ കൂക്കാനത്ത് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി

> **Lead Summary:** പയ്യന്നൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവതിയെയും ഭാര്യാമാതാവിനെയും ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.

## Article Content

പയ്യന്നൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവതിയെയും ഭാര്യാമാതാവിനെയും ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.

കരിവെള്ളൂർ കൂക്കാനത്താണ് സംഭവം. കൂക്കാനം സ്വദേശി പ്രജിഷക്ക് ഗുരുതരമായി പൊള്ളലേറ്റു. 

പ്രജിഷയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രജിഷയെ ആക്രമിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂവരും നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

*ശ്രദ്ധിക്കുക*  

കുടുംബത്തിലെ പ്രശ്നങ്ങളോ വഴക്കുകളോ പരിഹരിക്കാൻ നിയമപരവും കൗൺസിലിങ്ങ് സഹായവും ലഭ്യമാണ്.  

*വനിതാ ഹെൽപ്പ്ലൈൻ:* 181  

*പൊലീസ് സഹായം:* 112

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378897/payyannur-karivellur-petrol-attack-family-quarrel)