---
title: " "എന്ത് കിട്ടാനാണ്. ഇത് നായയെ കൊന്ന കേസല്ലേ" - തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പരിഹസിച്ച് അർജുൻ ആയങ്കി"
english_title: "Arjun Ayanki Evidence Collection Kochi Flat Facebook Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378974/arjun-ayanki-evidence-collection-kochi-flat-case"
published_at: "2026-08-17T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83309e581cf_1000790138.jpg"
keywords: []
---

#  "എന്ത് കിട്ടാനാണ്. ഇത് നായയെ കൊന്ന കേസല്ലേ" - തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പരിഹസിച്ച് അർജുൻ ആയങ്കി

> **Lead Summary:** **കൊച്ചി: **തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് പ്രതി അർജുൻ ആയങ്കി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു പരിഹാസപൂർവ്വമായ മറുപടി.

## Article Content

**കൊച്ചി: **തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് പ്രതി അർജുൻ ആയങ്കി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു പരിഹാസപൂർവ്വമായ മറുപടി.

> "എന്തെങ്കിലും പറയാനുണ്ടോ" എന്ന ചോദ്യത്തിന് "ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസാണ്. എല്ലാ കേസും വരട്ടെ, നേരിടാം" എന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.

> തെളിവെടുപ്പിനിടെ എന്തെങ്കിലും കിട്ടിയോ എന്ന തുടർചോദ്യത്തിന് "എന്ത് കിട്ടാനാണ്. ഇത് നായയെ കൊന്ന കേസല്ലേ" എന്നും അദ്ദേഹം പരിഹസിച്ചു. 

കോതമംഗലം പൊലീസാണ് കടവന്ത്രയിലെ ഫ്ലാറ്റിൽ അർജുൻ ആയങ്കിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഈ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതായാണ് പൊലീസിന്റെ ആരോപണം.

ഈ ഫ്ലാറ്റിൽ അർജുൻ ആയങ്കിയെ സഹായിച്ചതിന് ഇസ്മൈൽ, സൗദ് എന്നീ സുഹൃത്തുക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽ തന്നെയാണ് അർജുൻ ആയങ്കിയും താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഈ ഫ്ലാറ്റിൽ നിന്ന് അടക്കം അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി പോസ്റ്റുകൾ പങ്കുവെച്ചിരുന്നതായും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് പ്രതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378974/arjun-ayanki-evidence-collection-kochi-flat-case)