---
title: "മാസപ്പടി കേസ്: ഇഡി രണ്ടാംഘട്ട റെയ്ഡ്; 8 ഇടങ്ങളിൽ പരിശോധന"
english_title: "CMRL Exalogic Money Case ED Raid Kozhikode Pinarayi Vijayan Veena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379016/cmrl-exalogic-case-ed-second-phase-raid"
published_at: "2026-08-18T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83e1708f537_1000790777.jpg"
keywords: ["CMRL", "Exalogic", "ED Raid", "Veena Vijayan", "Money Laundering"]
---

# മാസപ്പടി കേസ്: ഇഡി രണ്ടാംഘട്ട റെയ്ഡ്; 8 ഇടങ്ങളിൽ പരിശോധന

> **Lead Summary:** **തിരുവനന്തപുരം: **CMRL-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് നടത്തി. കോഴിക്കോട് ഉൾപ്പെടെ 8 ഇടങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. 

## Article Content

**തിരുവനന്തപുരം: **CMRL-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് നടത്തി. കോഴിക്കോട് ഉൾപ്പെടെ 8 ഇടങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. 

ഇത് കേസിലെ രണ്ടാംഘട്ട റെയ്ഡാണ്. ആദ്യഘട്ടത്തിൽ ECIR രജിസ്റ്റർ ചെയ്യുന്നതിന് മുൻപായിരുന്നു ഇഡി പരിശോധന. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു.

തുടർന്ന് വീണ വിജയനെ രണ്ട് തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.

സേവനം ഒന്നും നൽകാതെ CMRL-ൽ നിന്ന് എക്സാലോജിക് 2.78 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

പണം എങ്ങോട്ടുപോയി എന്ന് കണ്ടെത്തുന്നതിലാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഫോക്കസ്. സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്ന നടപടികൾക്ക് മുന്നോടിയായാണ് രണ്ടാംഘട്ട റെയ്ഡ്.

എക്സാലോജിക് CMRL-ന് നൽകിയ സേവനം എന്ത്, CMRL-ൽ നിന്ന് ലഭിച്ച പണം എന്ത് ചെയ്തു എന്നീ കാര്യങ്ങളിൽ ഊന്നിയാണ് വീണ വിജയനെ ഇഡി ചോദ്യം ചെയ്തത്.

SFIO സമർപ്പിച്ച കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളുടെ പരിശോധനയും ഇഡി ആരംഭിച്ചിട്ടുണ്ട്. 

ആദ്യഘട്ടത്തിൽ CMRL എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്ത, മകൾ ഷിബി എസ് കർത്ത, മകൻ ശരൺ എസ് കർത്ത എന്നിവരുൾപ്പെടെ 6 പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379016/cmrl-exalogic-case-ed-second-phase-raid)