---
title: "തളിപ്പറമ്പിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Taliparamba Road Accident Anish Dies Car Hit Pedestrian"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379022/taliparamba-car-accident-anish-dies"
published_at: "2026-08-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83eb138321b_1000790949.jpg"
keywords: []
---

# തളിപ്പറമ്പിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **അശ്രദ്ധമായി കാറോടിച്ച ഡ്രൈവർ ഇടിച്ചുവീഴ്തിയ കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.

## Article Content

**തളിപ്പറമ്പ്: **അശ്രദ്ധമായി കാറോടിച്ച ഡ്രൈവർ ഇടിച്ചുവീഴ്തിയ കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.

തൃച്ചംബരം പെട്രോൾപമ്പിന് സമീപം മാധവിനിവാസിൽ എം.വി. അനീഷ് (43) ആണ് മരിച്ചത്. പത്മനാഭൻ-ജാനകി ദമ്പതികളുടെ മകനാണ്.  

സഹോദരങ്ങൾ: ലതീഷ്, സിവിൽ പോലീസ് ഓഫീസർ, രേഷ്മ

ജൂലൈ 17ന് രാത്രി 7.40നായിരുന്നു അപകടം. തൃച്ചംബരം ക്ഷേത്ര റോഡിലെ ഒയാസിസ് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് മുന്നിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന അനീഷിനെ KL-59 U-3131 നമ്പർ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ അനീഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

അപകടം നടത്തിയത് തളിപ്പറമ്പ് കുറ്റിക്കോലിലെ ഷിബു കല്ലാട്ട് എന്ന ഡ്രൈവറാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.  ശവസംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379022/taliparamba-car-accident-anish-dies)