---
title: "പയ്യന്നൂരിൽ ഭാര്യയെയും അമ്മായിയമ്മയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു"
english_title: "Payyanur Petrol Fire Attack Sanal Kumar Dies Wife Mother-in-law Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379026/payyanur-petrol-attack-sanal-kumar-dies"
published_at: "2026-08-18T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83ec2e56cd3_1000791005.jpg"
keywords: ["Payyanur", "Crime News", "Petrol Attack", "Domestic Violence"]
---

# പയ്യന്നൂരിൽ ഭാര്യയെയും അമ്മായിയമ്മയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

> **Lead Summary:** പയ്യന്നൂർ: ഭാര്യയെയും അമ്മായിയമ്മയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.

## Article Content

പയ്യന്നൂർ: ഭാര്യയെയും അമ്മായിയമ്മയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.

സ്വാമിമുക്ക് കൊഴുമ്മൽ വരീക്കര സ്വദേശി ഓട്ടോ ഡ്രൈവർ സി.വി. സനൽകുമാർ (46) ആണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം.  

പരേതനായ കോത്തിരി അച്യുതൻ്റെയും സി.വി. സുശീലയുടെയും മകനാണ്.  ഭാര്യ: പി. പ്രജിഷ, കൂക്കാനം, താൽക്കാലിക അധ്യാപിക .

മക്കൾ: ഘനശ്യാം, പ്ലസ്വൺ വിദ്യാർത്ഥി, നിദാസ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി . സഹോദരങ്ങൾ: സി.വി. അനിൽകുമാർ, സി.വി. സുനിൽകുമാർ

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ ഓട്ടോയിൽ കരിവെള്ളൂർ കൂക്കാനത്തെ ഭാര്യവീട്ടിലെത്തിയ സനൽകുമാർ പ്രജിഷയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 

തടയാൻ ചെന്ന അമ്മായിയമ്മ പി. പത്മിനി (56) ക്കും സാരമായി പൊള്ളലേറ്റു. ഇരുവരും നിലവിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രജിഷ വിവാഹമോചനത്തിനു ഭർത്താവിനെതിരെകേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.പെട്രോൾ ഒഴിച്ച്തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനൽ കുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. തീപിടുത്തത്തിൽ ഗൃഹനാഥനായപ്രഭാകരനും പൊള്ളലേറ്റിരുന്നു വീട്ടുസാധനങ്ങളും കത്തിനശിച്ചിരുന്നു. എങ്കിലും പ്രഭാകരനും

പേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് .ഓടിയെത്തിയ നാട്ടുകാരാണ് പത്മിനിയെയും മകളെയും ആശുപത്രിയിലെത്തിച്ചത്. തീപൊള്ളലേറ്റ് തൊട്ടടുത്ത പറമ്പിൽകുഴഞ്ഞുവീണ സനൽ കുമാറിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379026/payyanur-petrol-attack-sanal-kumar-dies)