---
title: "പട്ടുവം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകർ: ലക്ഷ്മണനും ശകുന്തളക്കും അവാർഡ്"
english_title: "Pattuvam Panchayat Best Dairy Farmer Award Lakshmanan Shakuntala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379060/pattuvam-panchayat-dairy-farmer-award"
published_at: "2026-08-18T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8419a9a499d_1000791270.jpg"
keywords: ["Pattuvam", "Taliparamba", "Dairy Farmers", "Krishi Bhavan"]
---

# പട്ടുവം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകർ: ലക്ഷ്മണനും ശകുന്തളക്കും അവാർഡ്

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡ് കെ. ലക്ഷ്മണനും സി. ശകുന്തളക്കും നൽകി ആദരിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

## Article Content

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡ് കെ. ലക്ഷ്മണനും സി. ശകുന്തളക്കും നൽകി ആദരിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

69 വയസ്സുള്ള ലക്ഷ്മണൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ക്ഷീര കർഷകനായി ഈ മേഖലയിൽ സജീവമാണ്. കാവുങ്കൽ ക്ഷീരോൽപാദക സഹകരണ സംഘത്തിലാണ് പാലളക്കുന്നത്.  

ഭാര്യ: ബാവുക്കാട്ട് ഭാർഗവി .മക്കൾ: വിദ്യ, ഗിരീഷ്.

70 കാരിയായ ശകുന്തള 35 വർഷമായി കന്നുകാലി വളർത്തൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് 15-ഓളം പശുക്കളെ വരെ വളർത്തിയിരുന്നു. കാവുങ്കൽ പാൽ സൊസൈറ്റിയിലാണ് പാലളന്നു വരുന്നത്.  

ഭർത്താവ്: ക്ഷീരകർഷകനായിരുന്ന പരേതനായ ചുണ്ടയിൽ ഗോപാലൻ . മക്കൾ: ഗണേശൻ, ഷീബ - കൊളച്ചേരി, ഷീജ - കോഴിക്കോട്, ഷീമ - കണ്ണൂർ, ഷൈനി - തലശ്ശേരി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379060/pattuvam-panchayat-dairy-farmer-award)