---
title: "ഓണത്തിരക്ക് ഒഴിവാക്കാൻ കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത ക്രമീകരണം"
english_title: "Kannur Onam Traffic Regulations Parking One Way Diversions Start Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379133/kannur-onam-traffic-regulations-2026"
published_at: "2026-08-19T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8525ab41962_1000785400.jpg"
keywords: ["Kannur", "Onam", "Traffic", "Parking", "One Way", "Corporation"]
---

# ഓണത്തിരക്ക് ഒഴിവാക്കാൻ കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത ക്രമീകരണം

> **Lead Summary:** കണ്ണൂർ: ഓണം പ്രമാണിച്ച് കണ്ണൂർ നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങൾ ഇന്ന് 19/8/2026 മുതൽ നടപ്പിലാക്കും. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ/ടാക്സി ഡ്രൈവർമാരും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിര അഭ്യർത്ഥിച്ചു.

## Article Content

കണ്ണൂർ: ഓണം പ്രമാണിച്ച് കണ്ണൂർ നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങൾ ഇന്ന് 19/8/2026 മുതൽ നടപ്പിലാക്കും. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ/ടാക്സി ഡ്രൈവർമാരും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിര അഭ്യർത്ഥിച്ചു.

പ്രധാന തീരുമാനങ്ങൾ

പാർക്കിംഗ് ക്രമീകരണങ്ങൾ

1. ഓണം സീസൺ കഴിയും വരെ ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുൻസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗ്രൗണ്ട് എന്നിവ പാർക്കിംഗ് കേന്ദ്രങ്ങളായി അനുവദിക്കും.

2. കന്റോൺമെന്റ് ഏരിയ, പ്രഭാത് ജംഗ്ഷൻ, ബസ് സ്റ്റാൻഡിന് സമീപം, സെൻറ് മൈക്കിൾസിന് മുന്നിലെ ഗ്രൗണ്ട് എന്നിവയും പാർക്കിംഗിന് പരിഗണിക്കും. ഇതിന് ജില്ലാ കലക്ടറുമായി ചർച്ച നടത്താൻ സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

3. കോർപ്പറേഷൻ മൾട്ടിലെവൽ കാർ പാർക്കിംഗിൽ ഓഗസ്റ്റ് 31 വരെ ഫ്രീ പാർക്കിംഗ് അനുവദിക്കും.

4. പാമ്പൻ മാധവൻ റോഡിലെ ജൂബിലി ഹാളിന് മുൻവശത്തെ ബസ്, ലോറി പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കി സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും.

5. പ്ലാസ ബസ്റ്റാൻഡ് മുതൽ എസ്.ബി.ഐക്ക് സമീപമുള്ള പള്ളി വരെ ലൈൻ വരച്ച് വൺ സൈഡ് പാർക്കിംഗ് അനുവദിക്കും.

6. പയ്യാമ്പലം ബീച്ച് റോഡിലെ റോഡ് സൈഡ് പാർക്കിംഗ് ഒഴിവാക്കി PAY PARKING നടപ്പിലാക്കും.

*ഗതാഗത നിയന്ത്രണങ്ങൾ*

1. എസ്.ബി.ഐ ജംഗ്ഷൻ മുതൽ പുതിയ ബസ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിംഗ്.

2. ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് ഒഴിവാക്കും.

3. എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് നിക്ഷാൻ ഭാഗത്തേക്കുള്ള ഇടറോഡ് ഓണം സീസണിൽ One-way ആക്കും.

4. പ്ലാസ ജംഗ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം വഴി താവക്കര ബസ് സ്റ്റാൻഡ് എൻട്രി വരെ One-way. താവക്കരയിൽ നിന്ന് പ്ലാസയിലേക്കുള്ള വഴി No Entry ആക്കി പുതിയ ബസ് സ്റ്റാൻഡ് റോഡ് വഴി എസ്.ബി.ഐ ജംഗ്ഷൻ വഴി ഗതാഗതം ക്രമീകരിക്കും.

5. എസ്.ബി.ഐ ജംഗ്ഷൻ മുതൽ പ്ലാസ ജംഗ്ഷൻ, RS റോഡ്, മുനീശ്വരൻ കോവിൽ വരെ No Parking ബോർഡുകൾ സ്ഥാപിക്കും.

*മറ്റ് നിർദ്ദേശങ്ങൾ*

1. സ്ക്രാപ്പ് കടകൾക്ക് പുറത്തെ സ്റ്റോക്കും വർക്ക് ഷോപ്പുകൾക്ക് പുറത്തുള്ള വാഹനങ്ങളും നീക്കാൻ പോലീസിന് നിർദ്ദേശം.

2. എ.കെ.ജി ഹോസ്പിറ്റലിന് മുന്നിലെ ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കും. എ.കെ.ജി ഹോസ്പിറ്റലിന് സമീപം ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കും.

3. റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ ബസ്റ്റോപ്പിന് സമീപം ബസ് വെയിറ്റിംഗ് ഷെൽട്ടർ സ്ഥാപിക്കും.

4. റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം പുനഃസ്ഥാപിക്കാൻ റെയിൽവേക്ക് കത്ത് നൽകാൻ എ.സി.പിക്ക് നിർദ്ദേശം.

5. തെക്കി ബസാറിലെ കെ.എസ്.ഇ.ബി മുന്നിലെയും കൊയിലി ഹോസ്പിറ്റലിന് സമീപത്തെയും ബസ് ഷെൽട്ടറുകൾ പൊളിച്ചു നീക്കും.

6. പയ്യാമ്പലം ശ്മശാനത്തിനടുത്തുള്ള അനധികൃത ഓട്ടോ പാർക്കിംഗ് നീക്കും.

7. നഗരത്തിലെ എല്ലാ ഡിവൈഡറുകളിലും രാത്രിയിൽ കാണുന്ന വിധത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കും.

ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനും കാൽനടയാത്രക്കാർക്ക് സൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങൾ എന്ന് മേയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379133/kannur-onam-traffic-regulations-2026)