---
title: "ഒമാനിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത് 2.25 ലക്ഷം തട്ടി; തളിപ്പറമ്പ് സ്വദേശിയുടെ പരാതിയിൽ കേസ്"
english_title: "Oman Job Fraud Thalassery Man Duped 2.25 Lakh Case Registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379140/oman-job-fraud-thaliparamba-case-registered"
published_at: "2026-08-19T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8530199eb71_1000355468.jpg"
keywords: ["Job Fraud", "Oman", "Thaliparamba", "Police Case"]
---

# ഒമാനിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത് 2.25 ലക്ഷം തട്ടി; തളിപ്പറമ്പ് സ്വദേശിയുടെ പരാതിയിൽ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഒമാനിൽ പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത് 2.25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ഒമാനിൽ പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത് 2.25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുട്ട്യേരി തുണ്ടി വളപ്പിൽ ഹൗസിലെ പ്രേമദാസൻ ടി.വിയുടെ പരാതിയിലാണ് നടപടി. 

പുതായി ആരംഭിക്കുന്ന ലിക്കർ ഔട്ട്ലെറ്റിൽ സെയിൽസ്മാൻ ഒഴിവുണ്ടെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി 75,000 രൂപ നൽകിയാൽ ജോലി ശരിയാക്കാമെന്നും പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. 

2025 ജൂലൈ 29ന് പരാതിക്കാരനിൽ നിന്നും സുഹൃത്ത് ബിജിലിൽ നിന്നുമായി 75,000 രൂപ SBI അക്കൗണ്ടിലേക്ക് കൈമാറി. പിന്നീട് 1.50 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. 

പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് പ്രേമദാസൻ പൊലീസിൽ പരാതി നൽകിയത്. വടകര സ്വദേശി ലതാ സുനിൽ എന്നയാൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379140/oman-job-fraud-thaliparamba-case-registered)