---
title: "വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും; പയ്യന്നൂരിൽ കേസ്"
english_title: "Payyannur WhatsApp Group Abuse Threat Case Registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379169/payyannur-whatsapp-group-abuse-threat-case"
published_at: "2026-08-19T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a855957c1916_1000793933.jpg"
keywords: ["Payyannur", "WhatsApp", "Cyber Abuse", "Police Case"]
---

# വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും; പയ്യന്നൂരിൽ കേസ്

> **Lead Summary:** **പയ്യന്നൂർ: **വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലം പറഞ്ഞ് ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പയ്യന്നൂർ പോലീസ് കേസെടുത്തു.

## Article Content

**പയ്യന്നൂർ: **വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലം പറഞ്ഞ് ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പയ്യന്നൂർ പോലീസ് കേസെടുത്തു.

> വെള്ളൂർ സ്വദേശി സുകേഷിനെതിരെയാണ് കേസ്. "ഇവിടെ രാഷ്ട്രീയം പറയാം" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ ആലപ്പടമ്പ് ഏറ്റുകുടുക്കയിലെ വി.വി. ഹൗസിലെ സി. ദിവാകരൻ(48) നൽകിയ പരാതിയിലാണ് നടപടി.

ആഗസ്റ്റ് 17 രാത്രി 11.54 മുതൽ 18ന് രാവിലെ 6.54 വരെയുള്ള സമയത്താണ് പ്രതി സുകേഷ് ദിവാകരനെ പലതവണ അശ്ലീലഭാഷയിൽ ചീത്തവിളിച്ചത്. രാഷ്ട്രീയവിരോധം കാരണം കൊല്ലുമെന്ന ഭീഷണിയുള്ള സന്ദേശങ്ങളും അയച്ചതായി പരാതിയിൽ പറയുന്നു.

പയ്യന്നൂർ പോലീസ് ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379169/payyannur-whatsapp-group-abuse-threat-case)