---
title: "മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കെണിയിൽ കുരുങ്ങി"
english_title: "Tiger Trapped In Maloor Mattannur Pig Trap Forest Department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379280/mattannur-maloor-tiger-trapped-pig-trap"
published_at: "2026-08-20T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8676b15cc81_1000795583.jpg"
keywords: ["Mattannur", "Maloor", "Tiger", "Forest"]
---

# മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കെണിയിൽ കുരുങ്ങി

> **Lead Summary:** **മട്ടന്നൂർ: **മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി.

## Article Content

**മട്ടന്നൂർ: **മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി.

കെ.പി.ആർ നഗർ സ്വദേശി രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ പന്നി കെണിയിലാണ് പുലി കുടുങ്ങിയത്. 

വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം ചെങ്ങളായിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് ആ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379280/mattannur-maloor-tiger-trapped-pig-trap)