---
title: "കൃഷ്ണപ്പിള്ള ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികൾക്ക് ഓണക്കോടി നൽകി"
english_title: "Krishna Pillai Day IRPC Vesala Group Onakkodi For Bedridden Patients"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379281/krishna-pillai-day-irpc-vesala-onakkodi-patients"
published_at: "2026-08-20T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8677bd6e50d_1000794697.jpg"
keywords: ["Krishna Pillai Day", "IRPC", "Vesala", "Chattukappara", "CPI M"]
---

# കൃഷ്ണപ്പിള്ള ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികൾക്ക് ഓണക്കോടി നൽകി

> **Lead Summary:** ചട്ടുകപ്പാറ: ആഗസ്റ്റ് 19 സഖാവ് കൃഷ്ണപ്പിള്ള ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ച് ഓണക്കോടി സമ്മാനിച്ചു.ലോക്കലിൽ 4 സ്കോഡുകളായിട്ടാണ് പ്രവർത്തനം നടത്തിയത്. 

## Article Content

ചട്ടുകപ്പാറ: ആഗസ്റ്റ് 19 സഖാവ് കൃഷ്ണപ്പിള്ള ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ച് ഓണക്കോടി സമ്മാനിച്ചു.ലോക്കലിൽ 4 സ്കോഡുകളായിട്ടാണ് പ്രവർത്തനം നടത്തിയത്. 

CPI(M) ഏരിയ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.വി. സുശീല, ഏരിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ നിജിലേഷ് പറമ്പൻ എന്നിവർ നേതൃത്വം നൽകി.

ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. ഗണേശൻ, വി.വി. വിജയലക്ഷ്മി, കെ.വി. പ്രതീഷ്, കെ. സന്തോഷൻ, പി. സജേഷ്, IRPC ലോക്കൽ ഗ്രൂപ്പ് ചെയർമാനായ കെ. മധു, ലോക്കൽ ഗ്രൂപ്പ് അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ബ്രാഞ്ച് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാരായ എം.പി. ശൈലജ, എം.പി. രേവതി, എം. ഇന്ദിര എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379281/krishna-pillai-day-irpc-vesala-onakkodi-patients)