---
title: "യുവധാര കടൂർ 'കടൂറോണം' കടൂർ സൂപ്പർ ലീഗ്; എഫ് സി കടൂർ ചാമ്പ്യന്മാർ"
english_title: "Yuvadhara Kadoor Kadooronam Super League FC Kadoor Champions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379348/kadoor-super-league-fc-kadoor-champions-kadooronam-onam"
published_at: "2026-08-20T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86d73770df6_simple-card-Recovered-Recovered.jpg"
keywords: ["Kadoor", "Mayyil", "Super League", "FC Kadoor", "Yuvadhara"]
---

# യുവധാര കടൂർ 'കടൂറോണം' കടൂർ സൂപ്പർ ലീഗ്; എഫ് സി കടൂർ ചാമ്പ്യന്മാർ

> **Lead Summary:** **മയ്യിൽ: **യുവധാര കടൂർ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവർ സംയുക്തമായി നടത്തുന്ന 'കടൂറോണം' ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടൂർ സൂപ്പർ ലീഗിൽ എഫ് സി കടൂർ ചാമ്പ്യന്മാരായി.പിഎഫ്സി കടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**മയ്യിൽ: **യുവധാര കടൂർ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവർ സംയുക്തമായി നടത്തുന്ന 'കടൂറോണം' ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടൂർ സൂപ്പർ ലീഗിൽ എഫ് സി കടൂർ ചാമ്പ്യന്മാരായി.പിഎഫ്സി കടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മുണ്ടേരിമൊട്ട ലാലിഗ ഫുട്ബോൾ ടർഫിലായിരുന്നു മത്സരം.പിഎഫ്സി കടൂരിന്റെ അഹമ്മദ് ഗോൾഡൻ ബൂട്ടിന് അർഹനായി. എഫ്സി കടൂരിന്റെ നബീൽ മികച്ച ഗോൾകീപ്പറായും ദേവൻ ടൂർണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

എ പി സൈനുദ്ദീൻ, കെ ഷിബിൻ, വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ്, സി പി മുഹമ്മദ്, പി വിപിൻ, പ്രിഥ്വി സജീവൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.'കടൂറോണം' ഓണാഘോഷ പരിപാടികൾ ആഗസ്ത് 26 തിരുവോണനാളിൽ വൈകിട്ട് 3 മണി മുതൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379348/kadoor-super-league-fc-kadoor-champions-kadooronam-onam)