---
title: "തളിപ്പറമ്പ് സി എൻ സ്പോർട്സ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Taliparamba CN Sports Felicitation World Cup Prediction Winners Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379350/taliparamba-cn-sports-felicitation-world-cup-prediction-award"
published_at: "2026-08-20T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86d90831b95_simple-card-Recovered-Recovered.jpg"
keywords: ["Taliparamba", "CN Sports", "World Cup Prediction", "Drug Awareness"]
---

# തളിപ്പറമ്പ് സി എൻ സ്പോർട്സ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ഫിഫ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്ത് CN സ്പോർട്സ് തളിപ്പറമ്പ്.2026 വർഷത്തെ SSLC, പ്ലസ് ടു, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്.

## Article Content

**തളിപ്പറമ്പ്: **വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ഫിഫ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്ത് CN സ്പോർട്സ് തളിപ്പറമ്പ്.2026 വർഷത്തെ SSLC, പ്ലസ് ടു, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്.

ഇതോടൊപ്പം വേൾഡ് കപ്പിനോടനുബന്ധിച്ച് ക്ലബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു.ക്ലബ് പ്രസിഡന്റ് ഹംസക്കുട്ടി പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അബ്ദുൽ മുനീർ ഇ സ്വാഗതം ആശംസിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റിയാസ് കെ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് 'ഡ്രഗ്സും ജീവിതവും' എന്ന വിഷയത്തിൽ ഫിറോസ് കെ.പി ബോധവൽക്കരണ പ്രഭാഷണം നടത്തി. പ്രവചന മത്സരം സംഘടിപ്പിച്ച സി.എൻ മീഡിയ വിങ്ങ് അംഗങ്ങളായ ഹംസ ഹാഷ്, ഉനൈസ് എന്നിവരെ ക്ലബ് ട്രഷറർ അഷറഫ് ബഫാക്കി പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

സീതിസാഹിബ് ക്ലബ് ജനറൽ സെക്രട്ടറി മിക്ദാദ് ചപ്പൻ, എസ് എൻ സ്പോർട്ട് പ്രതിനിധി അഷ്റഫ്, ഫെയ്മസ് ക്ലബ് അംഗം സുബൈർ കെ.എസ്, കാസ്ക് ക്ലബ് പ്രസിഡന്റ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ഹാരീസ് സി.പി.യു നന്ദി പറഞ്ഞു. ക്ലബ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379350/taliparamba-cn-sports-felicitation-world-cup-prediction-award)