---
title: "മുയ്യത്ത് ഇഷ്കേ മദീന സംഗമം ഓഗസ്റ്റ് 25 മുതൽ 27 വരെ; ജില്ലാതല ദഫ് മത്സരവും"
english_title: "Muyyam Ishqe Madeena Sangamam 2026 August 25-27 Duff Competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379351/muyyam-ishqe-madeena-sangamam-2026-duff-competition"
published_at: "2026-08-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86dacb4cd79_Untitled-2-web-Recovered.jpg"
keywords: []
---

# മുയ്യത്ത് ഇഷ്കേ മദീന സംഗമം ഓഗസ്റ്റ് 25 മുതൽ 27 വരെ; ജില്ലാതല ദഫ് മത്സരവും

> **Lead Summary:** **മുയ്യം : **മുയ്യം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇഷ്‌ക്കേ മദീന സംഗമം 2026 ഓഗസ്റ്റ് 25, 26, 27 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും.

## Article Content

**മുയ്യം : **മുയ്യം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇഷ്‌ക്കേ മദീന സംഗമം 2026 ഓഗസ്റ്റ് 25, 26, 27 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും.

പരിപാടിയുടെ ഭാഗമായി ജില്ലാ തല ദഫ് മത്സരവും ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം 7,001 രൂപ, രണ്ടാം സമ്മാനം 5,001 രൂപ, മൂന്നാം സമ്മാനം 3,001 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ഓഗസ്റ്റ് 27ന് വൈകിട്ട് 7 മണിക്ക് പരിപാടിയുടെ ഭാഗമായി പ്രത്യേക ചടങ്ങും സമ്മാന വിതരണവും നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9526 251606, 9633712322, 79091 74034 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 25ന് പുലർച്ചെ 4 മണിക്ക് മൗലീദ് പാരായണം, രാവിലെ 7 മണിക്ക് പതാക ഉയർത്തൽ, 7.30ന് മീലാദ് റാലി, ഉച്ചയ്ക്ക് 1 മണിക്ക് തബറുക് വിതരണം എന്നിവ നടക്കും. വൈകിട്ട് 7.30ന് ഖലാ പരിപാടികൾ, മീലാദ് സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 26ന് മദ്റസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാമത്സരങ്ങളും വിവിധ പരിപാടികളും നടക്കും. ഇതോടനുബന്ധിച്ച് സമാപന ദുആയും സംഘടിപ്പിക്കും.ഓഗസ്റ്റ് 27ന് വൈകിട്ട് 7.30ന് ജില്ലാ തല ബർമ്മ പരിപാടി നടക്കും. സെപ്റ്റംബർ 7ന് വൈകിട്ട് 7.30ന് സമാപന വാർഷികം സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധ മത-സാമൂഹിക വിഷയങ്ങളിൽ പ്രഭാഷണങ്ങളും കലാപരിപാടികളും നടക്കും.സെപ്റ്റംബർ 7 തിങ്കൾ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരിയുടെ സ്വലാത്ത് വാർഷികവും സംഘടിപ്പിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379351/muyyam-ishqe-madeena-sangamam-2026-duff-competition)