---
title: "മാലൂരിൽ കുരുക്കിൽ കുടുങ്ങിയ പുലി ചത്തു"
english_title: "Maloor KPR Nagar Leopard Found Trapped Private Farm Dies Aralam RRT"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379353/maloor-kpr-nagar-leopard-trapped-dies-aralam-rrt-observation"
published_at: "2026-08-20T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86dc0d704cb_Untitled-2-web-Recovered-Recovered.jpg"
keywords: ["Maloor", "Leopard", "KPR Nagar", "Aralam RRT", "Forest Department"]
---

# മാലൂരിൽ കുരുക്കിൽ കുടുങ്ങിയ പുലി ചത്തു

> **Lead Summary:** **മാലൂർ: **കെ.പി.ആർ നഗറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുരുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലി ചത്തു.മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ആറളം ആർ.ആർ.ടി ഓഫീസിൽ വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ഇരിക്കെയാണ് പുലി ഉച്ചയോടെ ചത്തത്.

## Article Content

**മാലൂർ: **കെ.പി.ആർ നഗറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുരുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലി ചത്തു.മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ആറളം ആർ.ആർ.ടി ഓഫീസിൽ വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ഇരിക്കെയാണ് പുലി ഉച്ചയോടെ ചത്തത്.

കൃഷിയിടത്തിൽ കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന പുലിയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് എത്തി മയക്കുവെടി വെച്ച് പിടികൂടി ആറളത്തേക്ക് മാറ്റി. എന്നാൽ നിരീക്ഷണത്തിനിടെ ചാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379353/maloor-kpr-nagar-leopard-trapped-dies-aralam-rrt-observation)