---
title: "ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു"
english_title: "Chapparapadavu Running Car Fire Destroyed Renault Koleos Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379384/chapparapadavu-running-car-fire-renault-koleos-burnt"
published_at: "2026-08-20T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a871f7443534_1000797531.jpg"
keywords: ["Chapparapadavu", "Taliparamba", "Car Fire", "Renault Koleos", "Fire Rescue"]
---

# ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു.

## Article Content

**തളിപ്പറമ്പ്: **ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ചപ്പാരപ്പടവ് പാലത്തിന് സമീപമാണ് സംഭവം. കെ.എൽ 07 ബി.ടി 1000 റെനോൾട്ട് കോലിയോസ് കാറാണ് അഗ്നിക്കിരയായത്.

പൂവേലി തെരണ്ടിക്കടവ് സ്വദേശിയായ റമ്മിയാണ് കാറിൽ ഉണ്ടായിരുന്നത്. മറ്റൊരിടത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് അപകടം. പുക ഉയരുന്നത് കണ്ടു പുറത്തിറങ്ങിയതോടെ തീ പടരുകയായിരുന്നു.

കാർ പൂർണമായും കത്തി നശിച്ചു. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. തീ പടർന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല.

വിവരം അറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ഓഫീസർ പി.ആർ അജേഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379384/chapparapadavu-running-car-fire-renault-koleos-burnt)