---
title: "സ്വർണവില കുതിച്ചുയരുന്നു; ഇന്ന് പവന് 880 രൂപ കൂടി വർധിച്ചു"
english_title: "Gold Price Today Kerala Hike 880 Rupees "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379454/gold-price-today-kerala-hike-pavan-117680"
published_at: "2026-08-21T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8801333541c_1000178599.jpg"
keywords: ["Gold Price", "Kerala Gold Rate", "Pavan Price", "Gold Hike", "Onam"]
---

# സ്വർണവില കുതിച്ചുയരുന്നു; ഇന്ന് പവന് 880 രൂപ കൂടി വർധിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു.

വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 110 രൂപ വർധിച്ച് 14,710 രൂപയിലെത്തി. ആനുപാതികമായി ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്.

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വിപണി വില 1,17,680 രൂപയായി. മേയ് 14ന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഓണക്കാലത്ത് വിപണി സജീവമാകുന്നതിനിടെയാണ് സ്വർണവിലയും തുടർച്ചയായി ഉയരുന്നത്. വിലക്കയറ്റം സ്വർണം വാങ്ങാൻ ഒരുങ്ങുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുകയാണ്.

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,600 മുതൽ 1,05,760 രൂപ വരെയായിരുന്നു. അവിടെനിന്നാണ് നിലവിലെ നിരക്കിലേക്ക് സ്വർണവില കുതിച്ചുയർന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379454/gold-price-today-kerala-hike-pavan-117680)