---
title: "മികച്ച ദളിത് സാമൂഹ്യ പ്രവർത്തകനുള്ള പരിയാരം ബാലൻ സ്മാരക പുരസ്ക്കാരം ഇടച്ചേരിയൻ ഗോപാലന് സമർപ്പിച്ചു "
english_title: "Pariyaram Balan Memorial Award E Gopalan Dalit Social Worker Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379509/pariyaram-balan-memorial-award-e-gopalan-taliparamba"
published_at: "2026-08-21T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88412d2e340_simple-card.jpg"
keywords: []
---

# മികച്ച ദളിത് സാമൂഹ്യ പ്രവർത്തകനുള്ള പരിയാരം ബാലൻ സ്മാരക പുരസ്ക്കാരം ഇടച്ചേരിയൻ ഗോപാലന് സമർപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ:**മികച്ച ദളിത് സാമൂഹ്യ പ്രവർത്തകനുള്ള പരിയാരം ബാലൻ സ്മാരക പുരസ്ക്കാരം ഇടച്ചേരിയൻ ഗോപാലൻ ഏറ്റുവാങ്ങി.

## Article Content

**തളിപ്പറമ്പ:**മികച്ച ദളിത് സാമൂഹ്യ പ്രവർത്തകനുള്ള പരിയാരം ബാലൻ സ്മാരക പുരസ്ക്കാരം ഇടച്ചേരിയൻ ഗോപാലൻ ഏറ്റുവാങ്ങി.

പരിയാരംഏബേറ്റിൽ വച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ :ടി കെ ഗോവിന്ദൻ പുരസ്ക്കാരം സമർപ്പിച്ചു.ഭാരതിയ പട്ടിക സമാജം കണ്ണൂർ ജില്ല കമ്മിറ്റിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.പട്ടുവം ഇടമുട്ട് സ്വദേശിയാണ് ഗോപാലൻ.

കേരള ദളിത് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട്, കേരള മദ്യനിരോധന സമിതി ജില്ലാ നിർവ്വാഹക സമിതി അംഗവുമാണ് .ഗാന്ധി സർവ്വോദയ മണ്ഡലം ,അയ്യങ്കാളി കൂട്ടായ്മ പ്രവർത്തകനുമാണ് എഴുപത്തിനാ ലുകാരനും മുൻ പ്രവാസിയുമായ ഗോപാലൻ .

പരേതരായ ആരംഭൻ ചേയിയുടെയും ഇടച്ചേരിയൻ കല്യാണിയുടെയും മകനാണ്.കെ പുഷ്പയാണ് ഭാര്യ.ശ്രീരാജ് (ഗൾഫ്),സൂര്യ (ചെങ്ങളായി) മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379509/pariyaram-balan-memorial-award-e-gopalan-taliparamba)