---
title: "ചിറവക്ക് ബസ് സ്റ്റോപ്പ് നിർമാണം വൈകുന്നു; പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്"
english_title: "Chiravakku Bus Stop Delay Muslim Youth League Protest PWD Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379511/chiravakku-bus-stop-delay-youth-league-protest-taliparamba"
published_at: "2026-08-21T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8842b76c145_simple-card.jpg"
keywords: ["Chiravakku Bus Stop", "Youth League Protest", "PWD Taliparamba", "Zebra Line"]
---

# ചിറവക്ക് ബസ് സ്റ്റോപ്പ് നിർമാണം വൈകുന്നു; പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **ചിറവക്ക് ബസ്‌സ്റ്റോപ്പ് പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതിലും പ്രധാന ജംഗ്ഷനുകളിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യൂഡി അസി.എഞ്ചിനീയറെ ഓഫീസിൽ കയറി ഉപരോധിച്ചു.

## Article Content

**തളിപ്പറമ്പ: **ചിറവക്ക് ബസ്‌സ്റ്റോപ്പ് പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതിലും പ്രധാന ജംഗ്ഷനുകളിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യൂഡി അസി.എഞ്ചിനീയറെ ഓഫീസിൽ കയറി ഉപരോധിച്ചു.

​ബസ്‌സ്റ്റോപ്പ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും അപകടങ്ങൾ പതിവായ ജംഗ്ഷനുകളിൽ സീബ്രാ ലൈനുകളും ദിശാസൂചകങ്ങളും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതൃത്വം ഒരു മാസം മുമ്പ് PWD എഞ്ചിനീയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

​തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും, ബസ്‌സ്റ്റോപ്പ് നിർമാണത്തിലെ തടസ്സങ്ങൾ നീക്കി പണി വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് പൊതു ജനങ്ങൾക്ക്

ബസ്‌റ്റോപ്പ് തുറന്ന് നൽകുമെന്നും, സീബ്രാ ലൈനുകൾ ഉടൻ വരയ്ക്കുമെന്നും PWD അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫ്‌, ജന. സെക്രട്ടറി പിഎ. ഇർഫാൻ, ട്രഷറർ കെ എൻ അൻഷാദ്, ഭാരവാഹികളായ മുഹമ്മദ്‌ കുഞ്ഞി കുപ്പം, കെ എസ് റഫീഖ്, ഫിയാസ് അള്ളാംകുളം,സിപി നൗഫൽ,സഫുവാൻ കുറ്റിക്കോൽ,മുഫീദ് കൂട്ടുക്കൻ,പിവി അഷീർ, സുഹൈൽ കാര്യാമ്പലം എന്നിവർ ഉപരോധതിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379511/chiravakku-bus-stop-delay-youth-league-protest-taliparamba)