---
title: "കണ്ണൂർ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു; കുരുക്ക് രൂക്ഷമായതോടെ നടപടി"
english_title: "Kannur City New Traffic Reform Withdrawn After Severe Congestion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379562/kannur-city-new-traffic-reform-withdrawn-congestion"
published_at: "2026-08-22T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89189391640_1000800694.png"
keywords: ["Kannur Traffic Reform", "Kannur Traffic Congestion", "Kannur City Traffic", "ACP Azad"]
---

# കണ്ണൂർ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു; കുരുക്ക് രൂക്ഷമായതോടെ നടപടി

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു.

ആദ്യ ദിനം തന്നെ അതിരൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഓണനാളുകളിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചത്.

ഇതുകൂടാതെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും യൂണിയനുകളുടെയും പരാതികളും ഉയർന്നിരുന്നു. ഇതൊക്കെ പരിഗണിച്ചും പുതിയ ട്രാഫിക് പരിഷ്കാരം തൽക്കാലം നിർത്തിവെക്കുന്നതായി ട്രാഫിക് റെഗുലേറ്ററി സമിതി കൺവീനറും കണ്ണൂർ അസി. പോലീസ് കമ്മീഷണറുമായ എം.പി ആസാദ് അറിയിച്ചു.

വൈകുന്നേരം എസിപി ഓഫീസിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം.

ഓണത്തിന് ശേഷം എല്ലാ വിഭാഗങ്ങളുമായും വിശദമായ ചർച്ച നടത്തിയതിന് ശേഷം നഗരത്തിൽ ശാസ്ത്രീയമായ രീതിയിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുമെന്നും എസിപി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379562/kannur-city-new-traffic-reform-withdrawn-congestion)