---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ"
english_title: "Thaliparamba Ganja Seized Assam Native Arrested Excise Operation Thunder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379590/thaliparamba-ganja-seized-assam-native-arrested-excise-raid"
published_at: "2026-08-22T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a894bd606c4e_simple-card.jpg"
keywords: ["Thaliparamba Ganja", "Excise Raid Kannur", "Operation Thunder", "Assam Native Arrested"]
---

# തളിപ്പറമ്പിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓപ്പറേഷൻ തണ്ടർ ആൻഡ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ നേതൃത്വത്തിൽ കുറുമാത്തൂർ, ചെറുക്കള, കൂനം ഭാഗങ്ങളിൽ നടന്ന മിന്നൽ റെയ്ഡിൽ കാൽക്കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ.റഷീദുൽ ഹഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **ഓപ്പറേഷൻ തണ്ടർ ആൻഡ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ നേതൃത്വത്തിൽ കുറുമാത്തൂർ, ചെറുക്കള, കൂനം ഭാഗങ്ങളിൽ നടന്ന മിന്നൽ റെയ്ഡിൽ കാൽക്കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ.റഷീദുൽ ഹഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ നാട്ടിലേക്ക് പോയി തിരിച്ചു കേരളത്തിലേക്ക് വരുമ്പോഴാണ് കഞ്ചാവ് കൊണ്ടുവരുന്നത്. ഇയാളുടെ കൂട്ടാളിയെ കുറിച്ച് അന്വേഷണം നടന്നുവരുന്നു. വിൽപ്പന നടത്തിയതിനു ശേഷമുള്ള ബാക്കി കഞ്ചാവാണ് റെയ്ഡിൽ പിടികൂടിയത്.കഴിഞ്ഞ ദിവസം കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.

എക്സൈസ് പിടിയിലായ റഷീദുൽ ഹഖ് അന്യസംസ്ഥാന തൊഴിലാളികൾക്കും മലയാളികൾക്കും ചെറുപൊതികളിലായി കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ അസീസ് എ, രാജേന്ദ്രൻ, മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, രാജീവ് പി കെ, സിവിൽ എക്സൈസ് ഓഫീസർ പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിൽ എക്സൈസിന്റെ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379590/thaliparamba-ganja-seized-assam-native-arrested-excise-raid)