---
title: "ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി"
english_title: "DYFI New Leadership M Vijin State Secretary Chintha Jerome First Woman President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379627/dyfi-new-leadership-m-vijin-secretary-chintha-jerome-president"
published_at: "2026-08-22T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8981aeb2a19_simple-card.jpg"
keywords: ["DYFI", "M Vijin", "Chintha Jerome", "DYFI State Conference Thrissur"]
---

# ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

> **Lead Summary:** **തൃശ്ശൂർ: **ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ.

## Article Content

**തൃശ്ശൂർ: **ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ.

തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും പ്രഖ്യാപിച്ചു.

വി അനൂപ്, ആർ ശ്യാമ, മുഹമ്മദ് അഫ്സൽ, ഷബീർ പി, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

നാല് ദിവസമായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നേതാജി ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379627/dyfi-new-leadership-m-vijin-secretary-chintha-jerome-president)