---
title: "എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Thaliparamba MDMA Youth Arrested Patrol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379696/thaliparamba-mdma-youth-arrested"
published_at: "2026-08-23T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a6c1dd4704_1000802924.jpg"
keywords: ["Thaliparamba MDMA Arrest", "Kannur Drug Case", "Thaliparamba Police"]
---

# എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **നിരോധിത മയക്കുമരുന്നായ എംഡിഎംഎ സഹിതം യുവാവ് പൊലീസ് പിടിയിൽ.

## Article Content

**തളിപ്പറമ്പ്: **നിരോധിത മയക്കുമരുന്നായ എംഡിഎംഎ സഹിതം യുവാവ് പൊലീസ് പിടിയിൽ.

വിളക്കന്നൂർ ജുമാമസ്ജിദിന് സമീപത്തെ ഖാലിദിന്റെ മകൻ കറുത്താണ്ടീരകത്ത് വീട്ടിൽ മുഹമ്മദ് നദീം (28)നെയാണ് തളിപ്പറമ്പ് എസ്ഐ സി ജി സാംസൺ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

ഇയാളിൽ നിന്ന് 0.1220 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.10ന് കൂവേരി വട്ടക്കൂൽ ഹൈസ്കൂളിന് സമീപം വെച്ചാണ് മുഹമ്മദ് നദീം പിടിയിലായത്.

ഡ്രൈവർ സിപിഒ സരീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379696/thaliparamba-mdma-youth-arrested)