---
title: "വാഹനാപകടത്തിൽ യുവാവ് മരിച്ചു"
english_title: "Vayathur Youth Akhil Ashokan Accident Death Kiliyanthara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379739/vayathur-youth-akhil-ashokan-accident-death"
published_at: "2026-08-23T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ab8cc482f1_1000803589.jpg"
keywords: ["Vayathur Accident Death", "Akhil Ashokan", "Kiliyanthara Accident"]
---

# വാഹനാപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** വയത്തൂർ കല്ലംതോട് സ്വദേശി മൂലോത്ത് കണ്ടി ഹൗസിൽ അഖിൽ അശോകൻ വാഹനാപകടത്തിൽ മരിച്ചു.

## Article Content

വയത്തൂർ കല്ലംതോട് സ്വദേശി മൂലോത്ത് കണ്ടി ഹൗസിൽ അഖിൽ അശോകൻ വാഹനാപകടത്തിൽ മരിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ കിളിയന്തറയിൽ വെച്ചാണ് അപകടം. യുവാവ് സഞ്ചരിച്ച കെഎൽ 78 6162 നമ്പർ സ്കൂട്ടിയിൽ അമിത വേഗതയിൽ വന്ന കെഎൽ 84 സി 0555 നമ്പർ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

പ്രവാസികളായ അശോകന്റെയും ഗീതയുടെയും മകനാണ്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ടൈൽസിന്റെ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: ഐശ്വര്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379739/vayathur-youth-akhil-ashokan-accident-death)