---
title: "പരിയാരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായി; ഓണാഘോഷത്തിന് പോയ വിദ്യാർത്ഥിനി തിരികെ എത്തിയില്ലെന്ന് പരാതി"
english_title: "Pariyaram Plus Two Girl Missing Onam Celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379740/pariyaram-plus-two-girl-missing-onam"
published_at: "2026-08-23T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ab96b6361f_1000710391.jpg"
keywords: ["Pariyaram Missing Girl", "Madayi Govt Girls School", "Pariyaram Police Case"]
---

# പരിയാരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായി; ഓണാഘോഷത്തിന് പോയ വിദ്യാർത്ഥിനി തിരികെ എത്തിയില്ലെന്ന് പരാതി

> **Lead Summary:** **പരിയാരം: **ഓണാഘോഷ പരിപാടിക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിനി തിരിച്ചുവന്നില്ലെന്ന പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തു.

## Article Content

**പരിയാരം: **ഓണാഘോഷ പരിപാടിക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിനി തിരിച്ചുവന്നില്ലെന്ന പരാതിയിൽ പരിയാരം പൊലീസ് കേസെടുത്തു.

കോരൻപീടികയിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ വി എം മുംതാസിന്റെ മകൾ വി എം ഷിഫാന (18)യെയാണ് കാണാതായത്.

21ന് രാവിലെ 7.45ന് പഠിക്കുന്ന മാടായി ഗവ. ഗേൾസ് എച്ച്എസ്എസിലേക്ക് ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു.

തിരികെ വന്നില്ലെന്ന ഉമ്മയുടെ പരാതിയിലാണ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379740/pariyaram-plus-two-girl-missing-onam)