---
title: "തളിപ്പറമ്പ് കെഎസ്ഇബി ജങ്ഷന് സമീപം ബൈക്കിടിച്ച് 60കാരന് പരിക്ക്; പൊലീസ് കേസെടുത്തു"
english_title: "Thaliparamba KSEB Junction Bike Accident 60 Year Old Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379761/thaliparamba-kseb-junction-bike-accident-case"
published_at: "2026-08-23T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ae46e6523f_1000026335.jpg"
keywords: ["Accident case", "Thalipparamb"]
---

# തളിപ്പറമ്പ് കെഎസ്ഇബി ജങ്ഷന് സമീപം ബൈക്കിടിച്ച് 60കാരന് പരിക്ക്; പൊലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **കെഎസ്ഇബി ജങ്ഷന് സമീപം ബൈക്കിടിച്ച് 60കാരന് പരിക്കേറ്റ സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കൂവേരി സ്വദേശിയായ ഗണേശൻ പി വി ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്: **കെഎസ്ഇബി ജങ്ഷന് സമീപം ബൈക്കിടിച്ച് 60കാരന് പരിക്കേറ്റ സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കൂവേരി സ്വദേശിയായ ഗണേശൻ പി വി ആണ് അപകടത്തിൽപ്പെട്ടത്.

ഓഗസ്റ്റ് 13ന് വൈകിട്ട് 3.35ഓടെയാണ് സംഭവം. കെഎസ്ഇബി ജങ്ഷന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ചിറവക്ക് ഭാഗത്തുനിന്ന് എത്തിയ കെഎൽ 13 എഡബ്ല്യു 2286 നമ്പർ കാർ മുന്നിൽ ഓടിച്ചു വരികയായിരുന്ന ഒരു സ്ത്രീയുടെ ബൈക്കിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് ഗണേശന്റെ ദേഹത്ത് ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗണേശൻ റോഡിൽ വീണ് പരിക്കേറ്റു. തുടർന്ന് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379761/thaliparamba-kseb-junction-bike-accident-case)