---
title: "ഓണത്തിന് മുന്നേ ബാങ്ക് ഇടപാട് തീർക്കണോ? ഇന്ന് മാത്രമാണ് അവസരം; ഈ ആഴ്ച മൂന്ന് ദിവസം മാത്രം പ്രവർത്തനം"
english_title: "Kerala Bank Holiday Onam Week 2026 Bank Working Days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379808/kerala-bank-holiday-onam-week-2026-working-days"
published_at: "2026-08-24T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bc1432cc32_1000805166.jpg"
keywords: ["Kerala Bank Holiday", "Onam Bank Holiday 2026", "Bank Working Days Kerala"]
---

# ഓണത്തിന് മുന്നേ ബാങ്ക് ഇടപാട് തീർക്കണോ? ഇന്ന് മാത്രമാണ് അവസരം; ഈ ആഴ്ച മൂന്ന് ദിവസം മാത്രം പ്രവർത്തനം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും മുൻപ് ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിങ്കളാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ ഇന്ന് തന്നെ ഇടപാട് നടത്താൻ ശ്രമിക്കേണ്ടതാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും മുൻപ് ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിങ്കളാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ ഇന്ന് തന്നെ ഇടപാട് നടത്താൻ ശ്രമിക്കേണ്ടതാണ്.

ഈയാഴ്ച മൂന്ന് ദിവസം മാത്രമാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക. തിരുവോണം കഴിഞ്ഞാൽ വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് ഇടപാട് നടത്താൻ സാധിക്കുക.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉത്രാടവും തിരുവോണവും വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തിയുമായതിനാലാണ് ബാങ്കുകൾക്ക് അവധി. അതേസമയം ഓൺലൈൻ ഇടപാടുകൾക്ക് തടസ്സമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379808/kerala-bank-holiday-onam-week-2026-working-days)