---
title: "കരുവൻചാലിൽ താവുകുന്ന് വളവിൽ വീണ്ടും അപകടം; പച്ചക്കറി ലോറി താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "Karuvanchal Thavukunnu Curve Lorry Accident Vegetable Lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379812/karuvanchal-thavukunnu-curve-lorry-accident"
published_at: "2026-08-24T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bc2f6af9cc_1000805186.jpg"
keywords: ["Karuvanchal Accident", "Thavukunnu Curve Accident", "Vegetable Lorry Accident Kannur"]
---

# കരുവൻചാലിൽ താവുകുന്ന് വളവിൽ വീണ്ടും അപകടം; പച്ചക്കറി ലോറി താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** **കരുവൻചാൽ: **താവുകുന്ന് വളവിൽ വീണ്ടും വാഹനാപകടം. വയനാട്ടിൽ നിന്നും കരുവൻചാലിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.

## Article Content

**കരുവൻചാൽ: **താവുകുന്ന് വളവിൽ വീണ്ടും വാഹനാപകടം. വയനാട്ടിൽ നിന്നും കരുവൻചാലിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും പച്ചക്കറികൾ താഴേക്ക് ചിതറി വീഴുകയും ചെയ്തു.

പരിക്കേറ്റവരെക്കുറിച്ചും അപകടത്തിന്റെ മറ്റ് വിശദാംശങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം നടന്നയുടൻ പ്രദേശവാസികൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

സ്ഥിരമായി അപകടങ്ങൾ നടക്കുന്ന താവുകുന്ന് വളവിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379812/karuvanchal-thavukunnu-curve-lorry-accident)